കാരാകുറിശ്ശി:ഗ്രാമപഞ്ചായത്തിൽ  അയ്യപ്പൻകാവിൽ നിബന്ധ നകൾ പാലിക്കാതെ കച്ചവടം നടത്തിയ മൽസ്യ കട ഹെൽത്ത് ഇൻസ്പെക്ടർ അടപ്പിച്ചു.മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മൽസ്യകച്ചവടം നടത്തിയതിനാണ് നടപടി.കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ പാലിക്കാതെ തുറ ക്കാൻ ഹോട്ടലുകളെ അനുവദിക്കില്ല. പാർസൽ അനുവദിക്കും. കോവിഡ് കേസ്സുകൾ കൂടുന്നതിനാൽ അരോഗ്യ വകുപ്പ്  രോഗ പ്രതിരോധം ശക്തമാക്കി.ഡങ്കിപനി സമാന കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. പഞ്ചായ ത്തിലെ 16 വാർഡുകളിൽ പകർച്ചവ്യാധി പ്രതിരോധ ലഘുലേഖ കോവിഡ് നിബന്ധനകൾ പാലിച്ച് കൊണ്ട് വിതരണം ചെയ്യകയും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്ന് ഹെൽത്ത് ഇൻസ്പക്ടർ കെ.സി. ജയറാം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!