മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസിലെ പ്രധാന പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.അലനല്ലൂര്‍ എടത്തനാട്ടുകര, മുണ്ടക്കുന്ന്, ഒതുക്കും പുറത്ത് വീട്ടില്‍ അബ്ദുല്‍ കരീം (62) എന്ന കുഞ്ഞാണി, മകന് റിയാ സുദ്ധീന്‍ (35) എന്ന മാനു എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.പ്രതികളെ കുറിച്ച് വിവരം ലഭിച്ചാല്‍ 9497990097 (ഡിവൈഎസ്പി ഷൊര്‍ണൂര്‍),9497987159 (സിഐ മണ്ണാര്‍ക്കാട്) ,8547602307 (റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍) എന്നിവരെ അറിയി ക്കാനാ ണ് നോട്ടീസില്‍ പ്രതിപാദിക്കുന്നത്.ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔ്ട്ട് നോട്ടീസ് ഇറക്കിയത്.കേസിലെ ഒന്നും രണ്ടും പ്രതികളാണ് അബ്ദുല്‍ കരീമും മകന് റിയാസുദ്ധീനും.കഴിഞ്ഞ ദിവസം ഇവര്‍ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.ഇവരുടെ കൃഷിയിടത്തിലെ സഹാ യിയായ മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശിയായ വില്‍സനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യത്തിനായി വില്‍സണും കസ്റ്റഡിയില്‍ വിട്ട് കിട്ടാനായി പോലീസും നല്കിയ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.