Day: December 26, 2019

മണ്ണാര്‍ക്കാടിന്റെ മനസ്സ് നിറച്ച് മാനത്തെ വിസ്മയം

മണ്ണാര്‍ക്കാട് : പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം കണ്‍കുളിര്‍ക്കെ കണ്ട് മണ്ണാര്‍ക്കാട്ടുകാരും.കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം മണ്ണാര്‍ ക്കാട് താലൂക്കില്‍ രാവിലെ 9.28നാണ് ദൃശ്യമായത്. 9.30 വരെ രണ്ട് മിനുട്ട് നേരം ഗ്രഹണം നീണ്ട് നിന്നു.…

ബാലസംഘം സൂര്യോത്സവം പൊറ്റശ്ശേരിയില്‍ നടന്നു

കാഞ്ഞിരപ്പുഴ:ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ സൂര്യോത്സവം പൊറ്റശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എം.കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സനുജ, അധ്യക്ഷത വഹിച്ചു, ഹരിദാസന്‍ , സുധീര്‍, മേഘ തുടങ്ങിയവര്‍ വിവിധ ക്ലാസ്സുകള്‍…

അവര്‍ രക്തം ദാനം ചെയ്തു; പൗരത്വ ബില്‍ പിന്‍വലിക്കണമെന്ന പ്ലക്കാര്‍ഡും പിടിച്ച്

അലനല്ലൂര്‍ : രാജ്യത്ത് മതപരമായ ചേരിതിരിവുണ്ടാക്കുന്ന പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കണമെന്ന ആഹ്വാനം നല്‍കുന്ന പ്ലക്കാര്‍ഡും പിടിച്ച് വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം സമിതി. സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. പ്ലക്കാര്‍ഡ് പിടിച്ച് കൊണ്ട് രക്തം ദാനം ചെയ്യുന്ന യുവാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍…

ഗവ.കരാറുകാര്‍ 27ന് ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും

മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി ഡിസംബര്‍ 27ന് മണ്ണാര്‍ക്കാട് ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. അസോസിയേഷന്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ അന്നേ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ്…

എസ് കെ എസ് ബി വി സ്ഥാപക ദിനം ആചരിച്ചു

അലനല്ലൂര്‍: ശറഫുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ എസ് കെ എസ് ബി വി സ്ഥാപകദിനാചരണം നടന്നു. മദ്‌റസ പ്രസിഡണ്ട് സയ്യിദ് പി.എം.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. എന്‍. ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസ സദര്‍ മുഅല്ലിം എം.എം.…

ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ പദയാത്ര നടത്തി

കോട്ടോപ്പാടം:കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ 21 തൊഴിലാളി സംഘട നകളും ട്രേഡ് യൂണിയനുകളുടെ ദേശീയ ഫെഡറേഷനുകളും ജനുവരി എട്ടിന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന്‍ കോട്ടോപ്പാടം പഞ്ചാ യത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര…

error: Content is protected !!