അലനല്ലൂര്‍: ശറഫുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ എസ് കെ എസ് ബി വി സ്ഥാപകദിനാചരണം നടന്നു. മദ്‌റസ പ്രസിഡണ്ട് സയ്യിദ് പി.എം.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. എന്‍. ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസ സദര്‍ മുഅല്ലിം എം.എം. റഫീഖ് ദാരിമി അദ്ധ്യക്ഷനായി, ഹക്കീം ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ല സര്‍ഗലയത്തില്‍ ജൂനിയര്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കെ .എം മുഹ മ്മദ് ഖൈസിന് മദ്‌റസ സെക്രട്ടറി ടി.മന്‍സൂര്‍ അവാര്‍ഡ് നല്‍കി. പി.ഉസ്മാന്‍ ഫൈസി, പി.കെ.മുജീബ് മുസ്ലിയാര്‍ ,സിദ്ദിഖ് അന്‍വരി, എം.മൊയ്തുപ്പ മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.കെ.കെ.ഹസന്‍കുട്ടി ഫൈസി സ്വാഗതവും ഉബൈദ് ആക്കാടന്‍ നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!