മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങളാകുന്നു;ലോഗോ പ്രകാശനം ചെയ്തു
കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങളാകുന്നു.മേലയുടെ ലോഗോ പ്രകാ ശനം സംഘാടക സമിതി അവലോകന യോഗത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ നിര്‍വ്വഹിച്ചു. വിയ്യക്കുറിശ്ശി സര്‍ക്കാര്‍ എല്‍.പി.സ്കൂളിലെ സി.കെ.സുധീര്‍ കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്.നവംബര്‍ 2…
ഗ്രാമപഞ്ചായത്തുകളില്‍ അജൈവമാലിന്യ ശേഖരണ കേന്ദ്രം; ജില്ലയില്‍ പൂര്‍ത്തിയായത് 84 ‘എം.സി.എഫ്’കള്‍
പാലക്കാട്:ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അജൈവ മാലിന്യ ങ്ങള് ശേഖരിക്കുന്നതിനുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (എം.സി.എഫ്) പൂര്‍ത്തിയാകുന്നു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 84 ലും എം.സി.എഫ്കള്‍ നിലവില്‍ വന്നു.ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു .ഗ്രാമപഞ്ചായ ത്തുകളിലെ അജൈവ…
തകര്‍ന്നടിഞ്ഞ ദേശീയപാത ഉടന്‍ ഗതാഗതയോഗ്യമാക്കണം:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മുതല്‍ കല്ലടിക്കോട് വരെ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്ന ദേശീയപാത അടിയന്തിരമായി അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കമ്പനി കാലാവധി കഴിഞ്ഞിട്ടും പ്രവര്ത്തിപൂര്ത്തീകരിച്ചിട്ടില്ല. പലയിടത്തും പണി തുടങ്ങിയി ട്ടുമില്ല. പുതിയ…
വാഹന ഉടമകള്‍ വിവരങ്ങള്‍ പരിശോധിക്കണം
പാലക്കാട്:മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയറില്‍ നിന്നും കേന്ദ്രീകൃത സോഫ്റ്റ് വെയറായ ‘വാഹനി’ലേക്ക് ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് ആര്.ടി.ഒ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍…
പോത്തുണ്ടി ഡാം: ഷട്ടറുകള്‍ നാളെ തുറക്കും
നെന്മാറ:പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 107.90 മീറ്ററായി ഉയര്‍ന്നതിനാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഒക്ടോബര്‍ 16ന് ബുധനാഴ്ച രാവിലെ 11 ന് മൂന്ന് ഷട്ടറുകള്‍ രണ്ട് സെന്റീ മീറ്റര്‍ വീതം തുറക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗായത്രിപുഴ,…
മലമ്പുഴ ഡാം:ജാഗ്രതാ നിര്‍ദേശം
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്ന തിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകള്‍ ആവശ്യാനു സരണം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സി ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. അണക്കെട്ടിലെ നിലവിലെ…
ഉര്‍ദു ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യു.പി, ഹൈസ്കൂള്‍ തലങ്ങളില്‍ ഒന്നാം ഭാഷ ഉര്‍ദു പഠിക്കുന്ന വിദ്യാര് ത്ഥികള്‍ക്കായി നടത്തുന്ന ഉര്‍ദു ടാലന്റ് ടെസ്റ്റ് മണ്ണാര്‍ക്കാട് ഗവ.യു പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഉപജില്ല വിദ്യഭ്യാസ ഓഫിസര്‍ ഒ. ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെയുടിഎ…
മേക്കളപ്പാറയില്‍ പുലിയിറങ്ങി ആറ് ആടുകളെ കൊന്നു
കാട്ടോപ്പാടം: കണ്ടമംഗലം മേക്കളപ്പാറയില്‍ പുലിയിറങ്ങി ആറ് ആടുകളെ കൊന്നു.ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. കര്‍ഷകനായ പുത്തന്‍പുരയില്‍ മൈക്കിളിന്റെ ആടുകളെയാണ് പുലി കൊന്നത്.ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പാല് കറക്കാനായി എത്തിയ വീട്ടുകാരാണ് ചത്ത് കിടക്കുന്ന ആടുകളെ കണ്ടത്.മൂന്ന് വലിയ ആടുകളെയും നാല് കുട്ടിയാടു കളെയുമാണ്…
തൊഴില്‍ അവസരങ്ങള്‍ക്ക് സ്കില്‍ ഡവലപ്മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി
വണ്ടിത്താവളം:സാങ്കേതിക വിദ്യയുടെ വളര്‍ച്ച സൃഷ്ടിക്കുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്കില്‍ ഡവലപ്പ്മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വണ്ടിത്താവളം കെ.കെ.എം.എച്ച.് സ്കൂളില്‍ പുതിയ കൊമേഴ്സ് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക മേഖലയില്‍…
പാറക്കെട്ടില്‍ നിന്നും വീണ് മരിച്ചു
മണ്ണാര്‍ക്കാട്:നെല്ലിക്ക പറിക്കാന്‍ വനത്തില്‍ പോയ യുവാവ് പാറക്കെട്ടില്‍ നിന്നും കാല് വഴുതി വീണ് മരിച്ചു.മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ കരിമന്‍കുന്ന് കോളനിയിലെ മാധവന്റെ മകന് സുരേഷ് (22) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.