മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ 20ന് മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടക്കുമെന്ന് ഭാരവാഹിക ള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കണ്‍വെന്‍ഷന്‍ കെ. വി.വി.ഇ.എസ്. ജില്ലാപ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്യും. 14 യൂണിറ്റുക ളില്‍ നിന്നുള്ള 250 പ്രതിനിധികളും ജില്ലാ-മണ്ഡലം നേതാക്കളും പങ്കെടുക്കും. വ്യാപാര പ്രതിസന്ധി, വിലവര്‍ധനവ്, ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കടന്നുകയറ്റം, വഴിയോര കച്ചവടം എന്നിവ വ്യാപാരമേഖയിലേക്ക് കടന്നുവരുന്ന യുവാക്കളെ പ്രതികൂലമായി ബാധിക്കുന്നത് കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും. പല വ്യാപാരസ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ലൈസന്‍സില്ലാതെ നടത്തുന്ന തെരുവോര കച്ചവടങ്ങള്‍ക്കെ തിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടിയെടുക്കണം. ഇത്തരം കച്ച വടങ്ങള്‍ വൈകുന്നേരങ്ങളില്‍ നഗരത്തിലുള്‍പ്പെടെ ഗതാഗതതടസ്സം സൃഷ്ടിക്കുന്നുമു ണ്ട്. ഇവരെ പുനരധിവസിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംവിധാനമൊ രുക്കണം. കൃത്യമായ നികുതി ഈടാക്കികൊണ്ട് ഓണ്‍ലൈന്‍ വ്യാപാരത്തേയും നിയ മത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. വ്യാപാരമേഖലയിലേക്ക് കടന്നുവരുന്ന യുവാ ക്കള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അവബോധം നല്‍കുകയും പ്രതിഷേധ പരിപാടികളെ കുറിച്ച് ചര്‍ച്ചചെയ്യുകയുമാണ് കണ്‍വെന്‍ഷന്‍ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മന്ന് മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, ജനറല്‍ സെക്രട്ടറി ബാബു മൈക്രോടെക്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെമീര്‍, കൃഷ്ണദാസ്, ജയശങ്കര്‍, ഉണ്ണി എന്നിവര്‍ അറിയി ച്ചു.