കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങളാകുന്നു.മേലയുടെ ലോഗോ പ്രകാ ശനം സംഘാടക സമിതി അവലോകന യോഗത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ നിര്‍വ്വഹിച്ചു. വിയ്യക്കുറിശ്ശി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ സി.കെ.സുധീര്‍ കുമാറാണ് ലോഗോ രൂപകല്‍പന ചെയ്തത്.നവംബര്‍ 2 മുതല്‍ 7 വരെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കലോത്സവം നടക്കുന്നത്.2 ന് സ്റ്റേജിതര മത്സരങ്ങളും 5 മുതല്‍ 7വരെ 11 വേദികളിലായി സ്റ്റേജിനങ്ങളും നടക്കും.സ്‌കൂള്‍തല ഓണ്‍ലൈന്‍ എന്‍ട്രികള്‍ 20 നു മുമ്പും സോണല്‍ തലം 25 നു മുമ്പും പൂര്‍ത്തിയാക്കണം.എന്‍ട്രി ഫോം പ്രിന്റൗട്ട് 21 ന് എ.ഇ.ഒ ഓഫീസില്‍ സ്വീകരിക്കും.മേളയില്‍ ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കും.സംഘാടകസമിതി അവലോകന യോഗത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍കുമാര്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ കെ.എസ്.ദീപേഷ്, ഇ.രജനി,ബിന്ദു കളപ്പാറ,എ.ദീപ, പി.പി.വിലാസിനി,കുഞ്ഞുമോള്‍ തോമസ്, പി.അമ്മു,എച്ച്.എം ഫോറം കണ്‍വീനര്‍ കെ. വിജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കല്ലടി അബ്ദു, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.ജയശ്രീ,കണ്‍വീനര്‍ എ.രമണി,വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ എസ്.ആര്‍.ഹബീബുള്ള,റഷീദ് ചതുരാല, എ.മുഹമ്മദലി,എന്‍.എസ്.നൗഷാദ്,കെ.നൗഫല്‍,മുനീര്‍ താളിയില്‍,പി.ജയരാജ്,കെ.എ.മനാഫ്, ജാസ്മിന്‍കബീര്‍, കെ.എച്ച്.ഫഹദ്, പി.ജി.സന്തോഷ് കുമാര്‍,സംഘാടക സമിതി ഭാരവാഹികളായ വി.സുകുമാരന്‍,കരീംപടുകുണ്ടില്‍,കെ.എ. സുദര്‍ശനകുമാര്‍,ഹമീദ് കൊമ്പത്ത്,പി. എം.മധു,ടോംസ് വര്‍ഗീസ്,സിദ്ദീഖ്പാറോക്കോട്,കെ.ജി.ബാബു,എം.കരീം,പി.ഹംസ,പി.കെ.അബ്ബാസ്,പി.ശ്യാമപ്രസാദ്,എം.പി.സാദിഖ്,കെ.എം.മുസ്തഫ, വി.പി.സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!