പാലക്കാട്:ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അജൈവ മാലിന്യ ങ്ങള്‍ ശേഖരിക്കുന്നതിനുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (എം.സി.എഫ്) പൂര്‍ത്തിയാകുന്നു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 84 ലും എം.സി.എഫ്കള്‍ നിലവില്‍ വന്നു.ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു .ഗ്രാമപഞ്ചായ ത്തുകളിലെ അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനാണ് ഓരോ പഞ്ചായത്തിലും ‘എം.സി.എഫ്’കള്‍ സ്ഥാപിക്കുന്നത്. എം.സി.എഫു കള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും കൃത്യമായ ബോധവത്ക്കരണത്തിലൂടെ ആശങ്കകള്‍ അകറ്റി ആവശ്യമായ ഇടങ്ങളില്‍ എം.സി.എഫുകള്‍ സ്ഥാപിക്കുകയും ചെയ്തു. എം.സി.എഫുകള്‍ നിലവിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹരിതകര്‍മസേനകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു പുറമെ സന്നദ്ധ സംഘടനകളും അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് എം.സി.എഫുകളില്‍ എത്തിക്കുന്നുണ്ട്.ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ എം.സി.എഫുകളില്‍ സൂക്ഷിക്കുകയും പിന്നീട് ഇവ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) സെന്റുകള്‍ വഴി സംസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്. ശേഖരിച്ച മാലിന്യത്തിന്റെ അളവിനനുസരിച്ചാണ് ആര്‍.ആര്‍.എഫുകളില്‍ എത്തിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്യുന്നത്. ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് നിലവില്‍ ആറ് ആര്‍.ആര്‍.എഫുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 13 ബ്ലോക്കുകളിലും ആര്‍.ആര്‍.എഫുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.