മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മുതല്‍ കല്ലടിക്കോട് വരെ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്ന ദേശീയപാത അടിയന്തിരമായി അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കമ്പനി കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തിപൂര്‍ത്തീകരിച്ചിട്ടില്ല. പലയിടത്തും പണി തുടങ്ങിയി ട്ടുമില്ല. പുതിയ ദേശീയപാത നിര്‍മാണം ഇനിയും നീണ്ടു പോകു മെന്നതിനാല്‍ അറ്റകുറ്റപ്പണി അനിവാര്യമാണ്.ഇത് വഴിയുള്ള ദുരിതയാത്ര മൂലം വാഹന ഉടമകള്‍ക്ക് ധനനഷ്ടവും,യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതയും പതിവായെന്ന് യോഗം അഭിപ്രായ പ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ് അദ്ധ്യക്ഷത വഹിച്ചു യൂസഫ് പാലക്കല്‍ അവതരിപ്പിച്ച പ്രമേയം കെ.പി.മൊയ്തു പിന്താങ്ങി.വൈസ് പ്രസിഡണ്ട് റഫീക്ക പാറോക്കോട്ടില്‍,സ്ഥിരം സമിതി അദ്ധ്യക്ഷരായ എന്‍.സെയ്തലവി, പി.അലവി, ചന്ദ്രിക രാജേഷ്, മെമ്പര്‍മാരായ വി.പ്രീത, എം.അവറ, രാജന്‍ ആമ്പാടത്ത്, ജംഷീന, അമ്മു, രുഗ്മിണി രാമചന്ദ്രന്‍, ശാന്തകുമാരി, രാധ. പി, ശ്രീവിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.