കാട്ടോപ്പാടം: കണ്ടമംഗലം മേക്കളപ്പാറയില്‍ പുലിയിറങ്ങി ആറ് ആടുകളെ കൊന്നു.ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. കര്‍ഷകനായ പുത്തന്‍പുരയില്‍ മൈക്കിളിന്റെ ആടുകളെയാണ് പുലി കൊന്നത്.ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പാല്‍ കറക്കാനായി എത്തിയ വീട്ടുകാരാണ് ചത്ത് കിടക്കുന്ന ആടുകളെ കണ്ടത്.മൂന്ന് വലിയ ആടുകളെയും നാല് കുട്ടിയാടു കളെയുമാണ് പുലി ആക്രമിച്ചത്.സമീപത്ത് പുലിയുടെ കാല്‍പ്പാടു കളും കണ്ടെത്തി.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .പ്രദേശത്ത് വീണ്ടും പുലിയറങ്ങിയതോടെ ജനം ഭീതിയിലാണ്. സ്ഥലത്തെത്തിയ വനപാലകരോട്് പുലിയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.