മലമ്പുഴ ജലസേചനം മാർച്ച് മൂന്ന് വരെ തുടരും
മലമ്പുഴ: ഇടതുകര കനാലിലൂടെ മാർച്ച് മൂന്ന് വരെ ജലസേചനം നടത്താൻ എ.ഡി.എം ടി.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മലമ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. കർഷകരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഫെബ്രുവരി 28 വരെ ജലസേചനം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.…
എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
മണ്ണാര്‍ക്കാട് : എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി മനാഫ് കോട്ടോപ്പാടത്തെയും ജനറല്‍ സെക്രട്ടറിയായി സജീര്‍ ചങ്ങലീരിയേയും ട്രഷററായി ആഷിദ് മണ്ണാര്‍ക്കാടിനെയും തെരഞ്ഞെടുത്തു. മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന നിയോജക മണ്ഡലം കൗണ്‍സില്‍ യോഗത്തി ലാണ് പുതിയ ഭാരവാഹികളെ…
നാട്ടുകല്‍-ഭീമനാട് റോഡിന് മൂന്ന് കോടിയുടെ ഭരണാനുമതിയായി
മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിലെ നാട്ടുകല്‍ – ഭീമനാട് റോഡിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍ ഷംസുദ്ദീന് എംഎല്‍എ അറിയിച്ചു. 2019-20 ലെ ബഡ്ജറ്റില്‍ ഈ റോഡിന് തുക അനുവദിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടി രുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതിയും…
സിവിആര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശിലാസ്ഥാപനം ശനിയാഴ്ച
മണ്ണാര്‍ക്കാട്: ആരോഗ്യപരിരക്ഷയുടെ അത്യാധുനിക സൗകര്യങ്ങ ള്‍ മണ്ണാര്‍ക്കാടിലൊരുക്കുന്ന സിവിആര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് ജനുവരി 11ന് ശനിയാഴ്ച മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ മന്ത്രി എകെ ബാലന് ശിലയിടും. രാവിലെ 10 മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ പാലക്കാട് എംപി വികെ ശ്രീകണ്ഠന് എംപി,എംഎല്‍എമാരായ…
സമ്മദിദായകപ്പട്ടിക: ഒബ്സര്‍വറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടു പ്പിനോടനു ബന്ധിച്ച് സമ്മദിദായകപ്പട്ടിക നിരീക്ഷകന് പി.വേണുഗോപാ ലിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ ചേബറില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടര്‍പട്ടിക യില്‍ പേര് ഉള്‍പ്പെടാത്തവരെ കണ്ടെത്തി പേര്…
ലൈഫ്മിഷന് : ചിറ്റൂര്‍ ബ്ലോക്കിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 18 ന്
ചിറ്റൂര്‍: ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്ലോക്ക് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും ചിറ്റൂര്‍, തത്തമംഗലം നഗരസഭാ പരിധിയിലെയും ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി 18 ന് കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജലവിഭവ…
പെരുമാട്ടി സ്കൂളില്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
പെരുമാട്ടി: പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം…
പെട്രോള്‍ പമ്പ് പരാതി പരിഹാര യോഗം 23ന് : പരാതികള്‍ 20 വരെ സ്വീകരിക്കും
പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവ യുടെ അളവില്‍ കൃത്രിമം, പമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരി ക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 23 ന് രാവിലെ 11 ന് പെട്രോ പ്രോഡക്ട്സ്…
അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍
തെങ്കര:അജ്ഞതാനെ കശുമാവിന് തോട്ടത്തില്‍ തൂങ്ങി മരിച്ച നില യില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് തെങ്കര ആനമൂളി ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തി യത്. അമ്പത്തിയഞ്ച് വയസ്സ് പ്രായം മതിക്കുന്ന പുരുഷന്റെ മൃത ദേഹത്തിന്…
ബ്രേക്ക് തകരാറിലായി കെഎസ്ആര്‍ടിസി മണ്‍തിട്ടയിലിടിച്ച് നിന്നു,നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
അട്ടപ്പാടി: ചുരത്തില്‍ വെച്ച് ബ്രേക്ക് പോയ കെഎസ്ആര്‍ടിസി മണ്‍തിട്ടയിലിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഏഴാം വളവില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ സ്വാകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.