മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിലെ നാട്ടുകല്‍ – ഭീമനാട് റോഡിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു. 2019-20 ലെ ബഡ്ജറ്റില്‍ ഈ റോഡിന് തുക അനുവദിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടി രുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.