മണ്ണാര്‍ക്കാട്: ആരോഗ്യപരിരക്ഷയുടെ അത്യാധുനിക സൗകര്യങ്ങ ള്‍ മണ്ണാര്‍ക്കാടിലൊരുക്കുന്ന സിവിആര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് ജനുവരി 11ന് ശനിയാഴ്ച മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ മന്ത്രി എകെ ബാലന് ശിലയിടും. രാവിലെ 10 മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ പാലക്കാട് എംപി വികെ ശ്രീകണ്ഠന് എംപി,എംഎല്‍എമാരായ അഡ്വ എന്‍ ഷംസുദ്ദീന്, പികെ ശശി, കെവി വിജയദാസ്,പി.ഉണ്ണി,മഞ്ഞളാംകുഴി അലി എന്നിവര്‍ സംബന്ധിക്കും. എന്‍എംസി ഹെല്‍ത്ത് കെയര്‍ സിഇഒ പ്രശാന്ത് മങ്ങാട്ട് പ്രത്യേക അതിഥിയായിരിക്കും.