മണ്ണാര്‍ക്കാട്:കോവിഡ് വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കുക, ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പു കളും മറ്റ് ഗ്രാന്റുകളും വിതരണം ചെയ്യുക,ലോക്ക് ഡൗണില്‍ കുടു ങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനു ള്ള നടപടി സ്വീകരിക്കുക,വിദ്യാര്‍ഥി പ്രവര്‍ത്തകരെ അകാരണമാ യി അറസ്റ്റ് ചെയ്ത നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയി ച്ച് അഖിലേന്ത്യാ പൊതുവിദ്യഭ്യാസ സംരക്ഷണ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 20ന് പ്രതിഷേധ ദിനമായി ആചരിച്ചു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേ ധം ജില്ലാ കമ്മിറ്റി അഗം അമല്‍ജിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ ജോയിന്റ് സെക്രട്ടറി മാലിക്ക്,ഹാഷിം എന്നിവര്‍ പങ്കെടുത്തു.