മണ്ണാര്‍ക്കാട്:റിയാദ്, ദമാം, ക്വാലാലമ്പൂര്‍, ദോഹ എന്നിവിട ങ്ങളി ല്‍ നിന്നും കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളങ്ങളിലായി ഇന്നലെ (മെയ് 19) ജില്ലയിലെത്തിയത് 40 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 19 പേര്‍ ചാലിശ്ശേരി റോയല്‍ ഡെ ന്റല്‍ കോളേജിലെ ഹോസ്റ്റലില്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈ നില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തി ലാണ്. റിയാദില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ 11 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ മൂന്ന് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനിലും ബാക്കി എട്ട് പേര്‍ വീടുകളി ലും നിരീക്ഷണത്തിലാണ്. ദമാമില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 17 പേരില്‍ 4 പേരെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനിലാക്കി. ബാക്കി 13 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ക്വാലാലമ്പൂരില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 10 പാലക്കാട് സ്വദേശികളെയും ദോഹയില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് പാലക്കാട് സ്വദേശികളെയും ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. വിമാനത്താവള ത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 20) പുലര്‍ച്ചെ എത്തിയ 19 പേരെയാണ് ചാലിശ്ശേരി റോയല്‍ ഡെന്റ ല്‍ കോളേജിലെ ഹോസ്റ്റലില്‍ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 369 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി 369 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 185 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പു ള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പി റ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 18 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥി കളുടെ ഹോസ്റ്റലിലുള്ള 16 പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 20 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജിലെ 32 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും ഉള്‍പ്പെടെയാണിത്. ഇതിനു പുറമേ ജില്ലയില്‍ 184 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.