മണ്ണാര്‍ക്കാട്: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ മണ്ണാര്‍ക്കാട് നിന്നും ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസുകള്‍മാത്രമാണ് സര്‍വ്വീസ് നടത്തിയത്. 16 ബസുകളാണ് ഇന്ന് ഡിപ്പോയില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിയത്. പാലക്കാട്, ആനക്ക ട്ടി, കോങ്ങാട്, ഒറ്റപ്പാലം റൂട്ടുകളിലാണ് രണ്ടു ചാലുകള്‍വീതം ബസു കള്‍ ഓടിയത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബസുകളില്‍ ജീവനക്കാ രും യാത്രക്കാരും കയറിയതും ഇറങ്ങിയതുമെല്ലാം. ജീവനക്കാര്‍ക്കു പുറമെ യാത്രക്കാര്‍ക്കും ബസുകളില്‍ സാനിറ്റൈസര്‍, മാസ്‌ക് ഉപ യോഗം നിര്‍ബന്ധമാക്കിയിരുന്നു. പിന്‍വാതിലിലൂടെ കയറി മുന്‍ വശത്തുകൂടെ ഇറങ്ങുന്ന രീതിയിലായിരുന്നു ക്രമീകരണം. കെ എസ് ആര്‍ ടിസി ബസ് സര്‍വീസ് മലയോരമേഖലയായ അട്ടപ്പാടി ക്കാര്‍ക്കും ഏറെ ഗുണകരമായി. കോട്ടത്തറയിലേക്ക് ഒരുമണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്തി.രാവിലെ ഏഴിന് ഒറ്റപ്പാലത്തേ ക്കുള്ള ഓര്‍ഡിനറി ബസാണ് ഡിപ്പോയില്‍ നിന്നും ആദ്യമായി പുറ പ്പെട്ടത്. തുടര്‍ന്ന്, പാലക്കാട്, കോങ്ങാട്, അട്ടപ്പാടി ഭാഗങ്ങളി ലേക്കും ബസുകളോടി. വൈകുന്നേരം ആറുവരെയായിരുന്നു സര്‍വീസ്. നാളെയും ഇതേ രീതിയില്‍തന്നെ 16 ബസുകള്‍ തന്നെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയാണ് യാത്രക്കാരില്‍നിന്നും ഈടാക്കിയത്.മണ്ണാര്‍ക്കാട്-ഗുരുവായൂര്‍ റൂട്ടില്‍ ഇന്നലെ ഒരു സ്വകാര്യബസ് സര്‍വീസ് നടത്തുകയുണ്ടായി.