മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ പൊറ്റശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ മകന്റെ പരാതിയില്‍ വാണിയമ്പാറ തേനൂര്‍ വീട്ടില്‍ മണി (63)നെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.ഇന്ന്പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം.വെട്ടേറ്റ തങ്കമണി (58)യെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഖത്തും തലയിലും ചെവിയിലുമാണ് വെട്ടേറ്റത്.സംശയരോഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.മണി ഇതിന് മുമ്പും തങ്കമണിയെ മണിയെ ആക്രമി ച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.പോലീസ് അന്വേഷണം തുടങ്ങി. മണി ഒളിവില്‍ പോയ തായാണ് പോലീസ് പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!