മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം തടയാന്‍ രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താ ന്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാരിന്റെ ആഹ്വാന പ്രകാരമാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ പച്ചക്കറി കൃഷി യുമായി രംഗത്ത് വന്നിരിക്കുന്നത്.കൊടുവാളിക്കുണ്ടില്‍ 1.4 ഏക്കര്‍ സ്ഥലത്ത് നിലമൊരുക്കി കൃഷി ആരംഭിച്ചു.തൈനടീല്‍ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ നിര്‍വ്വഹിച്ചു. സുഭി ക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ നടക്കുന്ന ആദ്യത്തെ പദ്ധതിയാണിതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ സക്കീന പൊട്ടച്ചിറ, കൃഷി ഓഫീസര്‍ ഗിരിജ,സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫ്രിറോസ് ബാബു, ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, വൈസ് ചെയര്‍മാന്‍മാരായ അബ്ദുല്‍ ഹാദി, അസ്ലം അച്ചു,ഫിറോസ്.സി സ്ഥലം ഉടമകളായ ഹംസ കുറു വണ്ണ, നാസര്‍ കുറുവണ്ണ, എന്നിവര്‍ പങ്കെടുത്തു.