കല്ലടിക്കോട്:കരിമ്പ കാളിയോട് തെക്കേക്കര വീട്ടില്‍ വിശ്വനാഥ ന്റെ കൃഷിയിടത്തിലെ ഏഴടി നീളമുള്ള പടവലം കൗതുകമാ കുന്നു.പാരമ്പര്യമായി കൃഷി ചെയ്യുന്ന ആളാണ് വിശ്വനാഥന്‍.പശു വളര്‍ത്തലും വാഴയും കമുങ്ങും ഇടവിളയായി പച്ചക്കറി ക്കൃഷിയു മുള്ള വിശ്വനാഥന് ഇതാദ്യമായാണ് പതിവിലും നീളമുള്ള പടവലം കിട്ടുന്നത്.
മൂന്നുമാസം മുമ്പാണ് കരിമ്പ ഇക്കോഷോപ്പില്‍ നിന്നും കിട്ടിയ വിത്ത് വീടിനോടുചേര്‍ന്ന പറമ്പില്‍ പരിപാലിച്ചത്. വളര്‍ന്നു വന്നപ്പോള്‍ നാലോളം പടവലങ്ങള്‍ക്ക് തന്നേക്കാള്‍ നീളമുണ്ടാ യതായാണ് വിശ്വനാഥന്റെ അനുഭവം.നീളം കൂടിയ പടവലങ്ങള്‍ കാണാന്‍ പലരും എത്തുന്നുണ്ട്.
പടവലത്തിന് പുറമേ പയറും വെണ്ടയും വഴുതനയുമെല്ലാം വിശ്വനാ ഥന്റെ തോട്ടത്തിലുണ്ട്. ഭാര്യ നളിനിയുംമകന്‍ അരുണും കൃഷി ക്കാര്യത്തില്‍ അച്ഛന്റെ ഒപ്പമുണ്ട്.വില്പനയ്ക്ക് പുറമെ വീട്ടിലേക്കാ വശ്യമായ പച്ചക്കറികളും സ്വന്തം തോട്ടത്തിലാണ് ഇവര്‍ ഉത്പാദി പ്പിക്കുന്നത്.