മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എക് സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിലായി.പുല്ലിശ്ശേരി പെരുമണ്ണി ല്‍ വീട്ടില്‍ രാജു (33) ആണ് അറസ്റ്റിലായത്.പ്രദേശത്ത് ചാരായ ഉത്പാദനവും വിപണനവും നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ സൂരജ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദു ല്‍ അഷ്‌റഫ് പ്രിവന്റീവ് ഓഫീസര്‍മാരായ ജയകുമാര്‍ .രാജു, സിവി ല്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്, പിന്റു, ഡ്രൈവര്‍ അനുരാജ് എന്നിവര്‍ പങ്കെടുത്തു.