മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ മൃഗവേട്ട നടത്തിയ കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡില്‍.കേസില്‍ നാലു മുതല്‍ എട്ടുവരെ പ്രതികളായി പേരുചേര്‍ക്കപ്പെട്ട പെരിന്തല്‍മണ്ണ അരക്കുപറമ്പ് മാന്തോണിവീട്ടില്‍ സൈനുദ്ദീന്‍ (36), പോന്ന്യാക്കു റിശ്ശിവീട്ടില്‍ മുഹമ്മദ് ജാബിര്‍ (33),പുത്തന്‍പീടികവീട്ടില്‍ മന്‍സൂര്‍ (36), കൊടക്കാട് തെയ്യോട്ടുചിറ ചക്കാലക്കുന്നന്‍വീട്ടില്‍ സഹീറലി (32), തച്ചനാട്ടുകര ചെത്തല്ലൂര്‍ പി.പി. അബ്ദുള്ള (31) എന്നിവരാണ് റിമാന്‍ഡിലായത്.കഴിഞ്ഞ ദിവസമാണ് ഇവര്‍ വനംവകുപ്പിന് മുന്നി ല്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി മഞ്ചേരി വനംകോടതി യില്‍ ഹാജരാക്കുകയായിരുന്നു. ഇവരില്‍നിന്ന് നാടന്‍തോക്കും തിര കളും കത്തി യും കണ്ടെടുത്തു.വേട്ടയാടപ്പെട്ട കരിങ്കുരങ്ങിന്റെ തൊലിയും കൈപ്പത്തിയുമടക്കമുള്ള അവശിഷ്ടങ്ങളും മലയണ്ണാ ന്റെ രോമ ങ്ങളും കാട്ടുകോഴിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി യതായി സൈലന്റ് വാലി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ് പറഞ്ഞു.
നാല് ബൈക്കും ഒരുകാറും ഒരു ജീപ്പും പിടിച്ചെടുത്തു. കാറിന്റെ മുന്‍സീറ്റിലെ പാഡ് ഇളക്കിമാറ്റി ഒളിപ്പിച്ച നിലയിലായിരുന്നു ആയു ധങ്ങള്‍.സൈലന്റ് വാലിയിലെ പൂച്ചിപ്പാറ പാമ്പന്‍വനത്തില്‍ അതി ക്രമിച്ച് കടന്ന് വംശനാശ ഭീഷണി നേരിടുന്ന കരിങ്കുരങ്ങിനേയും മലയണ്ണാനേയും കാട്ടുകോഴിയേയും വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പട്രോ ളിങ്ങിനിടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ഒമ്പതുപേരും ഓടിരക്ഷപ്പെട്ടു. ഇവരെത്തിയ ബൈക്കടക്കമുള്ള വാഹനങ്ങള്‍ അന്ന് പിടിച്ചെടുത്തിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തി ലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
അതേ സമയം പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വാളയാര്‍ മണ്ണാര്‍ക്കാട് വനം റേഞ്ച് പരിധിയില്‍ മൃഗവേട്ട നടത്തിയതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് റേഞ്ചുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളതായും വന്‍വേട്ട സംഘമാണ് ഇവരെന്നും അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ് അറിയിച്ചു. കേസില്‍ ഇനി ആദ്യ മൂന്ന് പ്രതികളായ നിലമ്പൂര്‍ കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തുരുമ്പോട എടൂര്‍വീട്ടില്‍ അനീസ് മോന്‍ (35), കാളികാവ് അരിമണല്‍ ബംഗാളത്ത് വീട്ടില്‍ അമീര്‍ (35), കരുവാര ക്കുണ്ട് ഇരിങ്ങാട്ടിരി പാലുള്ളിവീട്ടില്‍ സുബ്രഹ്മണ്യന്‍ (42), ഒമ്പതാം പ്രതി ഫൈറൂസ് എന്നിവരെ പിടികൂടാനുണ്ട്.ഇവര്‍ പിടിയിലാകുന്ന മുറയ്ക്ക് തുടരന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും വനംവകുപ്പിന് നീക്കമുണ്ട്. സൈലന്റ്വാലി നാഷണല്‍പാര്‍ക്ക് റേഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹാഷിം, എസ്.എഫ്.ഒ. മാരായ കിത്തലന്‍, അഭിലാഷ്, ഫിറോസ് വട്ടത്തൊടി, ബി.എഫ്.ഒ.മാരായ രതീഷ്‌കുമാര്‍, റിതു തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.