മണ്ണാര്‍ക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
നിലവില്‍ 3728 പേര്‍ വീടുകളിലും 38 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3770 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ള ആളുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസി കളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തി ലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനക്കായി ഇതുവരെ അയച്ച 3098 സാമ്പിളുകളില്‍ ഫലം വന്ന 3014 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30 നും രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.
ആകെ 33610 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 29840 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.
5632 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
കോവിഡ് കെയര്‍ സെന്റര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) കോവിഡ് പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന കോവിഡ് പരിചരണ കേന്ദ്രത്തില്‍ തന്നെ കഴിക്കണം.
2) കൈകും മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.
3) എല്ലായ്പ്പോഴും, പ്രത്യേകിച്ച് മറ്റുളളവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയാതെ ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
4) സന്ദര്‍ശകരെ അനുവദിക്കുകയോ മറ്റു മുറികളിലുളളവരുമായി ബന്ധപ്പെടുകയോ ചെയ്യരുത്.
5) മറ്റുളളവരുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കുക. സംസാരിക്കുന്ന ആളുമായി ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
6) എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാതെ ജനലുകള്‍ പരമാവധി തുറന്നിട്ട് വായു സഞ്ചാരം മുറിക്കുളളില്‍ ഉറപ്പുവരുത്തേണ്ടതാണ്
7) വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനില്‍ കുറഞ്ഞത് 20 മിനിട്ട് എങ്കിലും മുക്കിവെച്ചതിനുശേഷം കഴുകണം. (ഒരു ലിറ്റര്‍ വെളളത്തിന് 3 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയതിന്റെ തെളിലായിനി മതിയാകും) ഉപയോഗിച്ച സാധനങ്ങള്‍ പങ്കുവയ്ക്കരുത്.
8) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂക്കും വായും മൂടണം.
9) സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ തുടരുകയും വിശദാംശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വേണം
10) പനി, തലവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കുകയോ തഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847