കാഞ്ഞിരപ്പുഴ:ലോക്ക്ഡൗണിൽ ദുരിദമനുഭവിക്കുന്ന കാഞ്ഞിര പ്പുഴ പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കാഞ്ഞിര പ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു.രണ്ടര ലക്ഷത്തോളം വിലവരുന്ന ഭക്ഷ്യ ധാന്യങ്ങളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്.കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പറും,ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സി.അച്യുതൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് ജോസഫ് ചടങ്ങിൽ അധ്യ ക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ശരീഫ്, ചെറൂട്ടി മുഹമ്മദ്, ടി.കെ.റഫീഖ്, സി.ജെ.ബേബി ,എ.വി.മുസ്തഫ, പി.രാജൻ എന്നിവർ പങ്കെടുത്തു