അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തണലായി പ്രവര്‍ത്തിച്ച ആരോഗ്യ,റെവന്യു,പോലീസ്,മാധ്യമ പ്രവര്‍ത്തകരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് ആദരിച്ചു.

അലനല്ലൂര്‍ ആശുപത്രിയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ റഷീദ് ആലായന്‍,സെക്രട്ടറി ജോതിഷ്‌കുമാര്‍,വില്ലേജ് ഓഫീസര്‍ പി അബ്ദുല്‍ സലീം,ഡോ.ഐഷ,ഡോ.സോഫിയ,ഡോ.സ്മിത ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റഷീദ്,മനോജ് ഡേവിഡ്,ആശാവര്‍ക്കര്‍മാര്‍ മാധ്യമ പ്രവര്‍ത്തകരായ രജീഷ്, നൗഷാദ്, മന്‍സൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരയേും അവരുടെ ഓഫീസുകളില്‍ നേരിട്ടെത്തി യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ഉപഹാര ങ്ങള്‍ നല്‍കി ആദരിച്ചു.

വ്യാപാരി നേതാക്കളായ തച്ചമ്പറ്റ ഹംസ, സുരേഷ്‌കുമാര്‍, അന്‍വര്‍, ബാബു മൈക്രോടെക്,സെബാസ്റ്റിയന്‍ സ്വാതി,രാധാകൃഷ്ണന്‍, സാലിം സിദ്ധീഖി,എസ് ബി സലീം,യൂത്ത് വിങ് പ്രസിഡന്റ് ബാസിക് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!