കാരാകുറിശ്ശി: ഗ്രാമ പഞ്ചായത്തില്‍ മലമ്പള്ള ഭാഗത്ത് സംശയാസ്പദ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.ഈ ഭാഗത്ത് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.പഞ്ചായത്തിലെ 16 വാര്‍ഡിലും ശുചിത്വ സമിതിയുടെ നേതൃത്ത്വത്തില്‍ ഊര്‍ജ്ജിത കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചാ യത്ത് അധികൃതരും വ്യക്തമാക്കി.മറ്റു പകര്‍ച്ച വ്യാധികള്‍ക്കെ തിരെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.മജീദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിയ, ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ ജയറാം കെ.സി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുപ്രിയ, ഹെഡ് ക്ലര്‍ക്ക് ജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാല കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.