മണ്ണാര്‍ക്കാട്: കടലിനെ കണ്ട് പഠിച്ച് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തേഷത്തിലാണ് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായ എസ് വി ഭദ്രന്‍. ഇന്ത്യന്‍ നേവിയുടെ അന്തരാഷ്ട്ര കടല്‍ സഞ്ചാര പഠന പദ്ധതിയില്‍ പങ്കെടുത്താണ് ഭദ്രന്‍ കടലിനേയും പഠിച്ചത്.കല്ലടി കോളേജിലെ രണ്ടാം വര്‍ഷ ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥിയായ ഭദ്രന് നേവല്‍ എന്‍സിസിയുടെ അഖിലേന്ത്യ സൈനിക് ക്യാമ്പില്‍ നിന്ന് മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് ഇന്ത്യന്‍ നേവിയുടെ പഠന പരിശീലനങ്ങളുടെ ഭാഗമാകാനുള്ള അപൂര്‍വ്വ അവസരം കൈവന്നത്.വിവിധ രാജ്യങ്ങളിലൂടെ പ്രയാണം നടത്തിയ ഒഎസ്ഡി പദ്ധതിയിലേക്ക് ഇത്തവണ ദേശീയതലത്തില്‍ 14 പേരെയാണ് തെരഞ്ഞെടുത്തത്.അതില്‍ കേരളത്തില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ത്ഥി കൂടിയാണ് കോളേജിന്റെ ഈ അഭിമാന താരം.കോഴിക്കോട് 9- കെ.നേവല്‍ എന്‍.സി.സിയുടെ ഭാഗമായ കല്ലടി കോളേജ് നേവല്‍ എന്‍.സി.സി കേഡറ്റായ ഭദ്രനിലൂടെ ഇത്തരമൊരവസരം കല്ലടി കോളേജ് എന്‍.സി.സി കേഡറ്റിന് ലഭിച്ചതും ഇതാദ്യമായാണ്.
നേവിയുടെ വിവിധ ബ്രാഞ്ചുകളെ കുറിച്ചുളള ആഴത്തിലുള്ള പരി ശീലനം,ഫയറിംഗ്,സീ ബോട്ടിംഗ്,കപ്പലിന്റെ വിവിധ ഭാഗങ്ങളെ ക്കുറിച്ചുളള പഠനം തുടങ്ങിയ പഠന പരശീലനങ്ങളാണ് പദ്ധതി യുടെ ഭാഗമായി ലഭിച്ചത്.ഇന്ത്യന്‍ നേവിയുടെ പൂര്‍ണ്ണ ഔദ്യോഗിക യാത്രാസംഘത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ചുറ്റി സഞ്ചരിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷ ണം.എന്നാല്‍ കൊറോണ ഭീതിയില്‍ നിരവധി പോര്‍ട്ടുകള്‍ അട ഞ്ഞു കിടക്കുന്നതിനാല്‍ പല രാജ്യങ്ങളിലും പ്രവേശിക്കുവാന്‍ ഇത്തവണ സാധിച്ചില്ല.എങ്കിലും ലഭിച്ച അവസരം സ്വപ്‌നതുല്യമായി രുന്നുവെന്ന് ഭദ്രന്‍ പറഞ്ഞു.
മൗറീഷ്യസിലെ പോര്‍ട്ട് ലൂയീസ്, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ സേഷന്‍സിലെ പോര്‍ട്ട് വിക്ടോറിയ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.കൊച്ചിയില്‍ നിന്നും മാര്‍ച്ച് ഒന്നിന് ആരംഭിച്ച യാത്ര ഒന്നര മാസത്തിന് ശേഷം ഈ മാസം പതിനഞ്ചിനാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ക്വാറന്റ്റൈന്‍ കാലാവധിയും പൂര്‍ത്തിയാക്കിയാണ് ഭദ്രന്‍ വീട്ടില്‍ തിരിച്ചെത്തിയത്.അപൂര്‍വമായ ഈ നേട്ടത്തിന് അവസരമൊരുക്കു വാന്‍ പ്രപ്തരാക്കിയ കല്ലടി കോളേജ് നേവല്‍ എന്‍.സി. സി ഓഫീസര്‍ പ്രൊഫ.ടി.കെ ജലീല്‍, കോഴിക്കോട് 9-കെ നേവല്‍ എന്‍.സി.സി മേധാവികള്‍,അധ്യാപകര്‍ സഹ കേഡറ്റുകള്‍ എന്നിവരോട് ഭദ്രന്‍ നന്ദി രേഖപ്പെടുത്തി.മേലാറ്റൂര്‍ ശ്രീതൊടിമന വെങ്കിടേശ്വരന്‍ രാജശ്രീ ദമ്പതികളുടെ മകനാണ് ഭ്രദന്‍.നാവിക സേനയുടെ അന്താ രാഷ്ട്ര പഠന സംഘത്തില്‍ ഭദ്രന് പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദത്തിന്റെ കടലിരമ്പമുണ്ട് കല്ലടി കോളേജിനും ശ്രീതൊടി മനയ്ക്കും.