മണ്ണാര്‍ക്കാട്: കോവിഡ് -19 വ്യാപനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതിന് ശക്തമായ നടപടികള്‍ സ്വീ കരിച്ചു വരുന്നതായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എ യെ അറിയിച്ചു.ഏപ്രില്‍ പന്ത്രണ്ടാം തീയതി കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നേരിടുന്ന പ്രശ്‌ നങ്ങളും മറ്റു ബുദ്ധിമുട്ടുകളും സംബന്ധിച്ച് പ്രധാനമന്ത്രി വിദേശ കാര്യമന്ത്രി ,വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ തുടങ്ങിയവര്‍ക്ക് ങഘഅ കത്ത് അയച്ചിരുന്നു.ഇതിന് നല്‍കിയ മറുപടി കത്തിലാണ് ഖത്തറിലെ ഇന്ത്യന്‍ അീബാസിഡര്‍ ഇക്കാര്യം അറിയിച്ചത്.കോവിഡ്-19ന് ആഘാതം ഇന്ത്യന്‍ സമൂഹത്തെ ബാധി ക്കുന്നത് ലഘൂകരിക്കുവാന്‍ ഖത്തര്‍ എംബസ്സി വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കോവിഡ്- 19 കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് എന്നും കത്തില്‍ പറയുന്നു.മെഡിക്കല്‍ സംഘത്തിന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ലഭ്യമാണെന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എംബസിയുടെ ഭാഗത്തു നിന്നും നടത്തുകയാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.ഖത്തര്‍ ഭരണകൂടം പ്രവാസികള്‍ക്ക് വളരെ അനുകൂലമായ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും ആവശ്യമായ പരിശോധന കേന്ദ്ര ങ്ങള്‍ അനുവദിക്കുകയും കൂടാതെ പി.പി.ഇ കിറ്റുകള്‍ , മാസ്‌കു കള്‍, സാനിറ്റൈസര്‍, മരുന്നുകള്‍ മുതലായവ നല്‍കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.കോവിഡ് ബാധിച്ച് ഖത്തറില്‍ മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഇല്ല എന്നും, ഇന്ത്യന്‍ പ്രവാസികളുടെ, ക്ഷേമത്തിനും, അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ഖത്തര്‍ എംബസി എല്ലാവിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നു ണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!