അലനല്ലൂര്‍:സിഎച്ച്‌സിയിലെ ഡോ.സ്മിത,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് ഡേവിഡ്,ഹെഡ് നഴ്‌സ് സുധ എന്നിവരെ ബിജെപി ആദരിച്ചു. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ആരോഗ്യ മേഖലയിലെ പ്രവര്‍ ത്തകര്‍,ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് ആദരിക്കുകയും അനുമോദന സന്ദേശം കൈമാറണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത്.ബിജെപി എടത്തനാട്ടുകര ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വിഷ്ണു,സി.അനൂപ്,അനീഷ്,കെ രാജേഷ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!