മണ്ണാര്‍ക്കാട്:കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ സാമ്പ ത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വായ്പാ പദ്ധതിയുമായി മണ്ണാര്‍ ക്കാട് റൂറല്‍ ബാങ്ക്. കോ വിന്‍ എന്ന പേരിലാണ് ചുരുങ്ങിയ പലിശ മാത്രം ഈടാക്കുന്ന വായ്പാ പദ്ധതി. കോവിന്‍ 100 ഗോള്‍ഡ് ലോണ്‍, കോ വിന്‍ പ്രവാസി പലിശ രഹിത ഗോള്‍ഡ് ലോണ്‍,കോ വിന്‍ ട്രേഡ് ലോണ്‍,കോ വിന്‍ ജനറല്‍ ലോണ്‍, കോ വിന്‍ അഗ്രി ലോണ്‍ എന്നി പദ്ധതികളാണ് നടപ്പിലാക്കുന്നത്. സാധാരണക്കാര്‍, പ്രവാസി കള്‍ ,വ്യാപാരികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള വായ്പ പദ്ധതി കളാണ് നടപ്പാക്കുന്നതെന്ന് സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.
കോ വിന്‍ പ്രത്യേക കോവിഡ് വായ്പ പദ്ധതി വിശദാംശങ്ങള്‍ ചുവടെ.
കോ വിന്‍ 100 ഗോള്‍ഡ് ലോണ്‍
ഈ പദ്ധതി പ്രകാരം ഒരു അംഗത്തിന് പരമാവധി 25000 രൂപ 100 ദിവസത്തേയ്ക്ക് 3 ശതമാനം പലിശ നിരക്കില്‍ പ്രത്യേക വായ്പ നല്‍കുന്നു.അപേക്ഷകന്‍ ബാങ്കില്‍ എസ് ബി അക്കൗണ്ടില്‍ 1000 രൂപയെങ്കിലും വായ്പാ കാലാവധിയില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കണം.കാലാവധിക്കുള്ളില്‍ തിരിച്ചെടുക്കാത്ത സ്വര്‍ണ്ണ പണയങ്ങള്‍ക്ക് പണയ ദിവസം മുതല്‍ സാധാരണ പലിശ ഈടാക്കാവുന്നതാണ്.
കോ വിന്‍ പ്രവാസി പലിശ രഹിത ഗോള്‍ഡ് ലോണ്‍
ഈ പദ്ധതി പ്രകാരം ജനുവരി 1ന് ശേഷം അവധിയില്‍ നാട്ടില്‍ വന്ന് കോവിഡിനെ തുടര്‍ന്ന് തിരിച്ച് പോകാന്‍ കഴിയാത്ത നിയമാനുസൃത വിസ തുടങ്ങിയ രേഖകളുള്ള പ്രവാസികള്‍ക്കും വിദേശത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കും 50000 രൂപ വരെ 4 മാസ കാലയളവിലേക്ക് പ്രത്യേക പലിശരഹിത സ്വര്‍ണ്ണ പണയ വായ്പ അനുവദിക്കുന്നു.കാലാവധിക്കുള്ളില്‍ തിരിച്ചെടുക്കാത്ത സ്വര്‍ണ്ണ പണയങ്ങള്‍ക്ക് പണയ ദിവസം മുതല്‍ സാധാരണ പലിശ ഈടാക്കുന്നതാണ്.വിദേശത്തുള്ള പ്രവാസികള്‍ കുടുംബാംഗത്തിന് വായ്പ ലഭിക്കുന്നതിന് പാസ്‌പോര്‍ട്ട് കോപ്പി സഹിതം ബാങ്കിലേക്ക് ഇ-മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്
കോ വിന്‍ ട്രേഡ് ലോണ്‍
ഈ പദ്ധതി പ്രകാരം ബാങ്ക് പരിധിയിലെ കച്ചവടക്കാര്‍ക്ക് 2 വ്യാപാ രികളുടെ ജാമ്യത്തിന്‍മേലും ടേണ്‍ ഓവറിന്റെയും വ്യാപാര ലൈസന്‍സ് തുടങ്ങിയ മറ്റ് നിബന്ധനകളുടേയും അടിസ്ഥാനത്തില്‍ 1 ലക്ഷം രൂപ വരെ 15 മാസക്കാലത്തേക്ക് പ്രത്യേക വായ്പ അനുവദി ക്കുന്നതാണ്. ആദ്യത്തെ 3 മാസം തിരിച്ചടവിന് നിര്‍ബന്ധമില്ല.375 രൂപയുടെ 300 ദിവസ തവണകളായി തിരിച്ചടച്ച് വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്.ബാങ്കിന്റെ ഡെയ്‌ലി കളക്ഷന്‍ ഏജന്റുമാര്‍ മുഖാന്തിരം തിരിച്ചടവ് നടത്താവുന്നതാണ്. വായ്പാ അപേക്ഷകര്‍ വ്യാപാരികളുടെ സംഘടനയുടെ ശുപാര്‍ശയോടു കൂടി സമര്‍പ്പിക്കേണ്ടതാണ്.
കോ വിന്‍ ജനറല്‍ ലോണ്‍
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വരുമാനം നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് സ്‌കൂള്‍ ഫീസ് തുടങ്ങിയ ചിലവുകള്‍ക്ക് വേണ്ടി വരുമാനം സാധാരണ നിലയിലേക്കാകുന്നത് വരെയുള്ളതാണ് ഈ വായ്പ പദ്ധതി.ഈ പദ്ധതി പ്രകാരം ബാങ്ക് പരിധിയിലെ അര്‍ഹരായ വര്‍ക്ക് പ്രതിമാസം 5000 രൂപ മുതല്‍ 25000 രൂപ വരെ 9 ശതമാനം പലിശ നിരക്കില്‍ 12 മാസ തുല്യ ഗഡുക്കളായി വസ്തു ഈടിന്‍മേല്‍ പ്രത്യേക വായ്പ അനുവദിക്കുന്നു.രണ്ടാം ഗഡു മുതല്‍ ഓരോ തവണ യില്‍ നിന്നും പലിശ ഈടാക്കുന്നതാണ്. 12 മാസം മറ്റ് തിരിച്ചടവുക ളൊന്നും നടത്തേണ്ടതില്ല.12 മാസം പൂര്‍ത്തിയാകുമ്പോള്‍ ആകെ വായ്പ സംഖ്യ 48 മാസ കാലാവധിയിലേക്ക് അപ്പോള്‍ നിലവിലുള്ള പലിശ നിരക്കില്‍ സാധാരണ മധ്യകാല വായ്പയായി ക്രമീകരിക്കു ന്നു. ഉദാ: 25000 രൂപ വായ്പ 3 ലക്ഷം രൂപയായി ക്രമീകരിക്കുന്നു.
കോ വിന്‍ അഗ്രി ലോണ്‍
കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വൃത്തി കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിന് വ്യക്തി ഗത ജാമ്യത്തില്‍ നല്‍കി വരുന്ന കാര്‍ഷിക വായ്പയുടെ പരിധി 50000 രൂപ മതുല്‍ 1 ലക്ഷം രൂപ വരെയായി വര്‍ധിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷി വായ്പ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും ഈ വായ്പകള്‍ അനുവദിക്കുന്നത്.
നിലവില്‍ 3 ലക്ഷം രൂപ വരെയുള്ള കെസിസി വായ്പകളുടെ പലിശ റീ ഇംപേഴ്‌സ്‌മെന്റ് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി നിലവിലുണ്ട്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: