പാലക്കാട്:സംസഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെ ന്റ്‌സില്‍ 96 പേരെ ലോക്ക് ഡൗണിന്റെ മറവില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ മാനേജ്‌മെന്റ് നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താത്കാലിക നിയമനങ്ങള്‍ എംപ്ലോ യ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്താതെ വെറും കരാര്‍ കമ്പനിയായ സിപിഐഎം നിയന്ത്രണത്തില്‍ ഉള്ള മലബാര്‍ സിമെന്റ്‌സ് ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി തൊഴിലാളികളെ നിയമിക്കുവാനുള്ള നീക്കം പാര്‍ട്ടി പ്രവര്‍ത്തകരെ പൊതുമേഖലാ സ്ഥാപനത്തില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ പിന്‍വാതിലിലൂടെ നിയമി ക്കുവാനുള്ള വഴിയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
ലോക്ക് ഡൌണ്‍ കാലയളവില്‍ ഏപ്രില്‍ 21 വരെ അപേക്ഷിച്ചവരെ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി നല്‍കുകയും അതിന്റെ അടി സ്ഥാനത്തില്‍ സൊസൈറ്റി തൊഴിലാളിയായി പ്രവര്‍ത്തിച്ച കാലം സീനിയോറിറ്റിയായി കണക്കാക്കി സി.എല്‍.ആറില്‍ ഉള്‍പ്പെടു ത്തുന്നത് നിയവിരുദ്ധമാണ്. മലബാര്‍ സിമന്റ്‌സില്‍ ഇടതു സര്‍ക്കാ ര്‍ അധികാരത്തില്‍ വന്നശേഷം മുഴുവന്‍ താല്‍കാലിക നിയമന ങ്ങളും സിപിഐഎം നിയന്ത്രണത്തില്‍ ഉള്ള ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി വഴിയാണ് നടത്തുന്നത്. 2006 ല്‍ മാനേജ്‌മെന്റും, യൂണിയനുകളും തമ്മിലുള്ള കരാര്‍ പ്രകാരം കമ്പനിയില്‍ മുഴുവന്‍ നിയമനങ്ങളും നേരിട്ട് ഇന്റര്‍വ്യൂ നടത്തി മാത്രമേ നിയമനം നടത്തുകയുള്ളൂ എന്ന വ്യവസ്ഥയാണ് എവിടെ ലംഘിക്കപെടുന്നത്. താത്കാലിക ജീവനക്കാരുടെ നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.