മണ്ണാര്‍ക്കാട്: സഞ്ചാരിയും , അധ്യാപകനുമായ പി.വി ശ്രീകുമാരന്‍ രചിച്ച സൗരാഷ്ട്ര ത്തിന്റെ ഹൃദയത്തുടിപ്പിലൂടെ എന്ന യാത്ര വിവരണ പുസ്തത്തിന്റെ പരിചയവും സ്‌നേ ഹാദരവും നടത്തി. കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളിലെ 1980-81 വര്‍ഷത്തെ പത്താം തരം കൂട്ടായ്മയായ ഇന്റിമേന്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സഞ്ചാര സാഹിത്യ കാരനും മാധ്യമ പ്രവര്‍ത്തകനുമായ മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാ രിക പ്രവര്‍ത്തകന്‍ സുധാകരന്‍ മൂര്‍ത്തിയേടം അധ്യക്ഷനായി. സാഹിത്യകാരന്‍ കെ. പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് എം.ബി മിനി പുസ്തക പരിചയ വും കഥാകൃത്ത് മനോജ് വീട്ടിക്കാട് എം.ടി അനുസ്മരണവും നടത്തി. കവി ബാലകൃഷ്ണന്‍ അനിയന്‍ കിഴക്കേപ്പാട്ട് കാവ്യാലാപനം നടത്തി. ഗുരുവന്ദനത്തിന്റെ ഭാഗമായി അധ്യാ പകരായ ഭാസ്‌ക്കരന്‍ , ക്ലാരമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുമരംപുത്തൂര്‍ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, പഞ്ചാ യത്തംഗങ്ങളായ രുഗ്മിണി കുഞ്ചീരത്ത്, ടി.കെ മുഹമ്മദ് ഷമീര്‍, ലൈബ്രറി കൗണ്‍സി ല്‍ സംസ്ഥാന കമ്മിറ്റിയംഗം എം. ഉണ്ണികൃഷ്ണന്‍, മധു അലനല്ലൂര്‍, സിബിന്‍ ഹരിദാസ്, കാസിം ആലായന്‍, റഷീദ് കുമ രംപുത്തൂര്‍, പി.കെ സുകാന്തി, വി.എം. ഗോപാലകൃഷ്ണന്‍ എന്‍.പി ഷൈലജ, ലിസിദാസ് , ബെന്നി , എസ്. ആര്‍ സൈതലവി, ശരത് ബാബു തച്ചമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.