മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ വീടിന് അര്‍ഹരായ ഗുണഭോക്താക്കളുടെ സംഗമവും ആദ്യ ഗഡുവിതരണവും തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ടുഗ്രാമ പഞ്ചായത്തു കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3041 പേര്‍ക്കാണ് 2024-25 വാര്‍ഷിക പദ്ധതിയില്‍ വീട് അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ വിവിധ പഞ്ചായത്തുകളിലെ ഗുണഭോക്താ ക്കളുടെ സംഗമം നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ എന്‍.സാഹിബ് സ്മാരക ഹാളില്‍ നടന്ന സംഗമത്തില്‍ വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ചെറൂട്ടി മുഹമ്മദ് ആമുഖപ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങില്‍ അലനല്ലൂര്‍ പഞ്ചായ ത്തിലെ 250 ഗുണഭോക്താക്കള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലെ ഗുണഭോക്താക്കളുടെ സംഗമവും നടന്നു. വികസനകാര്യസ്ഥിരം സമിതി അധ്യ ക്ഷ ബിജി ടോമി, ഭരണസമിതി അംഗങ്ങളായ ഷാനവാസ് മാസ്റ്റര്‍, വി.അബ്ദുള്‍ സലീം, പടുവില്‍ കുഞ്ഞിമുഹമ്മദ്, മണികണ്ഠന്‍ വടശ്ശേരി, ആയിഷ ബാനു കാപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡി.അജിത്കുമാരി, ജോയിന്റ് ബി.ഡി.ഒ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാളെ രാവിലെ 10ന് കരിമ്പ പഞ്ചായത്ത്, ഉച്ചയക്ക് രണ്ട് മണിക്ക് തച്ചനാട്ടുകര, ബുധനാഴ്ച രാവിലെ 10ന് കോട്ടോപ്പാടം, ഉച്ചയ്ക്ക് രണ്ട് തച്ചമ്പാറ, വ്യാഴാഴ്ച രാവിലെ 10ന് കുമരംപുത്തൂര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് തെങ്കര പഞ്ചായത്തുകളിലെ ഗുണഭോക്തൃസംഗമവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ഭരണസമിതി അറിയിച്ചു.