മണ്ണാര്‍ക്കാട്: ഹൈദരാബാദില്‍ വെച്ച് നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണ മെന്റില്‍ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം തെങ്കര കോല്‍പ്പാടം സ്വദേശിയായ നസീബ് റഹ്മാന് ജന്മനാടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കോല്‍പ്പാടം സൂപ്പര്‍ ബോയ്സ് ക്ലബിന്റ നേതൃത്യത്തില്‍ നെല്ലിപ്പുഴയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാട്ടിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് കെ. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോ ല്‍കളത്തില്‍ അനുമോദനം നടത്തി. വാര്‍ഡ് മെമ്പര്‍ റഷീദ് കോല്‍പ്പാടം അധ്യക്ഷനാ യി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അബുല്‍ ഗഫൂര്‍, കെ.സുരേന്ദ്രന്‍, കുരിക്കല്‍ സൈദ്, ടി.കെ ഹംസക്കുട്ടി, കമാല്‍, പി.എ ഷമീര്‍ മാസ്റ്റര്‍, ഗിരീഷ് ഗുപ്ത, യുസുഫ് പറശ്ശേരി, ഷാഫി ഫൈസി, അനില്‍കുമാര്‍, ഹാരിസ് കോല്‍പാടം, ഫാസില്‍ തുടങ്ങിയവര്‍ സംസാരിച്ചു.