മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയുള്ള ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവത്തിന് മണ്ണാര്‍ക്കാട്ട് തുടക്കമായി. ജില്ലാ പഞ്ചായ ത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മത്സര ങ്ങള്‍ 29ന് സമാപിക്കും. 13 ബ്ലോക്ക് പഞ്ചായത്തുകളിലേയും ഏഴ് നഗരസഭകളിലേയും 2000 ത്തിലധികം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചതിനാല്‍ ഇന്ന് നടത്താനിരു ന്ന ഘോഷയാത്രയും ഉദ്ഘാടന ചടങ്ങും മാറ്റിവെക്കുകയായിരുന്നുവെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് അമ്പെയ്ത്ത്, കളരിപ്പയറ്റ് എന്നീ മത്സരങ്ങള്‍ എം.ഇ.എസ്. കല്ലടി കോളജിലെ വി വിധ വേദികളില്‍ നടത്തി. കലാ- സാഹിത്യ മത്സരങ്ങള്‍ക്കുള്ള വേദികള്‍ കുമരം പുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലെ രചനാമത്സരങ്ങള്‍ നാളെ നടക്കും. സ്റ്റേജ് മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അര ങ്ങേറും. ഗെയിംസ് ഇനങ്ങളില്‍ ക്രിക്കറ്റ് മത്സരം വെള്ളി, ശനി ദിവസങ്ങളില്‍ ബാസ്‌ക്ക റ്റ് ബോള്‍, വടംവലി എന്നിവ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ് മൈതാനത്തുമാ ണ് നടക്കുക. ഫുട്ബോള്‍ മത്സരം ശനിയാഴ്ചയും ഞായറാഴ്ചയും അലനല്ലൂര്‍ ഗവ.ഹൈസ് കൂള്‍ മൈതാനത്തും വോളിബോള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കണ്ടമംഗലം ക്രിസ്തു രാജ ചര്‍ച്ച് കോര്‍ട്ടിലും അത്ലറ്റിക് മത്സരങ്ങള്‍ ഞായറാഴ്ച കല്ലടി കോളേജ് മൈതാന ത്തും നടക്കും.
മത്സരഫലം യഥാസമയംതന്നെ പ്രഖ്യാപിക്കും. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ വിവിധ ദിവസങ്ങളില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ കേരളോത്സവത്തിന് മണ്ണാര്‍ക്കാട് വേദിയാകുന്നതെന്ന് സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗവുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി. പ്രീത, ബ്ലോക്ക് സെക്രട്ടറി അജിത് കുമാരി, ജില്ലാ യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫിസര്‍ എസ്. ഉദയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജി ടോമി, പടുവില്‍ കുഞ്ഞിമുഹമ്മദ്, ആയിഷാബാനു, വി. മണികണ്ഠന്‍, ഓമന രാമചന്ദ്രന്‍, മറ്റു ഭാരവാഹികളായ എം. ചന്ദ്രദാസന്‍, മുജീബ് മല്ലിയില്‍, അബു വറോടന്‍, കാസിം ആലായന്‍, നൗഷാദ് വെള്ളപ്പാടം, ജയശ്രീ , കെ.ജി ബാബു എന്നിവര്‍ അറിയിച്ചു.