മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി. എച്ച്.എസ്.ഇ. വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാംപിന്റെ ഭാഗമായി മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ തെരുവ് നാടകം സംഘടിപ്പിച്ചു.സ്റ്റേറ്റ് മിഷന്‍ മാനേജ്മെ ന്റ് യൂണിറ്റിന്റെ ജലം ജീവിതം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണം, ജല ഉപ യോഗം, മലിന ജലത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണം എന്നിവയെ കുറിച്ചുള്ള ബോധവത്കരണമായിരുന്നു ലക്ഷ്യമിട്ടത്. പദയാത്രയും നടത്തി. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ കെ. ഹസീന ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എന്‍. ഷാജി, അധ്യാപകരായ കെ.സി. ഷഫ്ന, വി.ആര്‍. രതീഷ്, കെ. പ്രകാശ്, എന്‍.എസ്. എസ്. വളണ്ടിയര്‍ ലീഡര്‍മാരായ സഞ്ജയ്് പ്രസാദ്, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
