മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവചികിത്സക്കിടെയുണ്ടായ പ്രതിസന്ധിഘട്ടത്തിലെത്തി അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ സ ഹായിച്ച പ്രമുഖ ഗൈനക്കോളജിസ്റ്റും ന്യൂ അല്‍മ ഹോസ്പിറ്റല്‍ എം.ഡികൂടിയായ ഡോ. കെ.എ കമ്മാപ്പയെ സേവ് മണ്ണാര്‍ക്കാട് ഭാരവാഹികളും പ്രവര്‍ത്തകരും വീട്ടിലെത്തി ആദരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് താലൂക്ക് ആശുപത്രിയിലെ ലേബര്‍റൂമില്‍ നന്‍മയു ള്ള പ്രവര്‍ത്തനം നടന്നത്. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച തെങ്കര ചിറപ്പാടം സ്വദേശിനി യ്ക്ക് സുഖപ്രസവം നടക്കാത്തതിനാല്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കലയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ യുവതിയുടെ ശാരീരികനില വഷളാവുകയും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാകുന്ന സാഹചര്യവുമായി.എന്നാല്‍ മനഃസാ നിധ്യം കൈവിടാതെ ഡോ. കല പെട്ടെന്നുതന്നെ പ്രസവചികിത്സാരംഗത്തെ ഏറെ പരി ചയസമ്പത്തുള്ള ഡോ. എ. കമ്മാപ്പയെ ഫോണില്‍വിളിക്കുകയും സാഹചര്യം വിശദീ കരിക്കുകയും ചെയ്തു. സ്വന്തം ആശുപത്രിയിലെ തിരക്കുകള്‍ മാറ്റിവച്ച് അദ്ദേഹം ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് എത്തുകയും രക്ഷാദൗത്യം തുടങ്ങുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റു ഡോക്ടര്‍മാരും ചേര്‍ന്ന് ശസ്ത്രക്രിയ വിയകരമായി പൂര്‍ത്തി യാക്കുകയായിരുന്നു. ആതുരസേവനരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തെ സമൂഹം അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ഡോ.കമ്മാപ്പ യുടെ വീട്ടിലെത്തിയാണ് സേവ് ഭാരവാഹികള്‍ ആദരിച്ചത്. സേവ് ചെയര്‍മാന്‍ ഫിറോ സ് ബാബു, ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, ഭാരവാഹികളായ അബ്ദുല്‍ ഹാദി, അസ്‌ലം അച്ചു, കെ.പി അബ്ദുറഹ്മാന്‍, സി.ഷൗക്കത്ത് അലി, കെ. ഫക്രുദ്ദീന്‍, റംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.