കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധ തി നടപ്പിലാക്കുന്നതിന് റെവന്യുവകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ തുടരുന്നു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പാട്ട വ്യവസ്ഥപ്രകാരമേ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കാന്‍ കഴിയൂവെന്ന് റെവന്യുവകുപ്പ് അറി യിച്ചതിനാല്‍ ഇതിനുള്ള അപേക്ഷയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡി.ടി.പി.സി. അധികൃതര്‍ അറിയിച്ചു. ഒരുവര്‍ഷത്തേക്ക് 500 രൂപ എന്ന തേതില്‍ 99 വര്‍ഷത്തെ പാട്ട മാണ് അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുള്ളത്. ജില്ലാ കലക്ടറേറ്റില്‍ നിന്നും ലാന്‍ഡ് റെവന്യു കമ്മീഷണര്‍ മുഖാന്തിരമാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ സര്‍ക്കാര്‍ തീരുമാന പ്രകാരമാകും തുടര്‍നടപടികളുണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.
പയ്യനെടം വില്ലേജിലാണ് പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുള്ളത്. റെവന്യു-വിനോദ സഞ്ചാര വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് സര്‍വേ നടത്തി രണ്ടരയേക്കര്‍ മിച്ച ഭൂമിയാണ് കണ്ടെത്തിയത്. ഇതില്‍ നിന്നും ഒന്നരയേക്കര്‍ ഭൂമി പൊതുആവശ്യത്തിന് ഉപയോഗി ക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനുമതിയും നല്‍കിയിരുന്നു. ഭൂമിയുടെ കാര്യത്തി ല്‍ തീരുമാനമാകാത്തതാണ് നാലുവര്‍ഷം മുമ്പ് ആവിഷ്‌കരിച്ച കുരുത്തിച്ചാല്‍ ഇക്കോ ടൂറിസം പദ്ധതി നീണ്ടുപോകാന്‍ ഇടയാകുന്നത്. ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ താമസിയാതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് അധികൃതര്‍ പറയു ന്നു.
പദ്ധതി നടപ്പിലാക്കുന്നതിന് ഫണ്ട് തടസമല്ല. ഒരു 1.29 കോടി രൂപയുടെ വിനോദസഞ്ചാ ര പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും പദ്ധ തിക്ക് വേണ്ടി തുക വകയിരുത്തിയിട്ടുണ്ട്. വ്യൂപോയിന്റ്, പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സന്ദര്‍ ശകര്‍ക്കുള്ള സുരക്ഷാസംവിധാനങ്ങള്‍ എന്നിവയാണ് ആദ്യം നടപ്പിലാക്കുക. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ മലയോരഗ്രാമത്തിലേക്ക് വികസനവുമെത്തും. ആദിവാസി ജനതയുള്‍പ്പെടെ പ്രദേശത്ത് നൂറില്‍പരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തദ്ദേശീയ രുടെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും കാട്ടുതേന്‍ ഉള്‍പ്പടെയുള്ള വനവിഭവങ്ങളുടെ വി പണനത്തിനും സാധ്യതകള്‍ തുറക്കും. സൈലന്റ് വാലി മലനിരകളുടെ ഹരിത ഭംഗി യും വറ്റാത്ത നീര്‍ച്ചാലുകളും കാഴ്ചവിരുന്നൊരുക്കുന്ന കുരുത്തിച്ചാലിലേക്ക് ജില്ല യ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ധാരാളം പേരെത്താറുണ്ട്. വിനോദസഞ്ചാര ത്തിന്റെ ഈസാധ്യതകള്‍ കണക്കിലെടുത്ത് 2020ലാണ് ഡി.ടി.പി.സി. പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തത്.