മണ്ണാര്‍ക്കാട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഗളി കല്‍ക്കണ്ടി കള്ള മല ചരലംകുന്നേല്‍ വീട്ടില്‍ സലിന്‍ ജോസഫ് (54) നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. അഗളി മേലേ ചാ വടിയൂരിലെ ലക്ഷ്മി (40) ആണ് കൊല്ലപ്പെട്ടത്. 2020 ഒക്ടോബര്‍ 20 ന് രാത്രി 8.45ന് അഗളി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ചാവടിയൂരിലാണ് സംഭവം. സലിന്‍ ജോസഫിന്റെ കൂടെ ഭാര്യയായി ജീവിക്കുകയായിരുന്നു ലക്ഷ്മി. സംഭവദിവസം വീടിനകത്തുവെച്ചാണ് കല്ലും കത്തിയും ഉപയോഗിച്ചാണ് ലക്ഷ്മിയെ പ്രതി കൊലപ്പെടുത്തിയത്. അന്നത്തെ അഗളി എ.എസ്.പി. പദംസിങാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഗ്രേഡ്് എ.എസ്.ഐ. മാരായിരുന്ന രജീഷ്‌കുമാര്‍, ദേവസ്യ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുന്ദരി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥ നെ സഹായിച്ചു. ഇന്ത്യന്‍ശിക്ഷാ നിയമം വകുപ്പ് 304 (1), പട്ടികജാതി പട്ടികവര്‍ഗക്കാര്‍ ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം വകുപ്പ് 3(2) (V) പ്രകാരമാണ് ഇരട്ടജീവപര്യ ന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം അധികകഠിന തടവ് അനുഭവിക്കാനും വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി.