മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കരിമ്പന്‍കുന്ന് ആദിവാസി ഗ്രാമത്തില്‍ ബോ ധവത്ക്കരണ ക്ലാസുമായി മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍. പ്രകൃതി ദുരന്ത ങ്ങള്‍, പാചകവാതക സിലിണ്ടര്‍ ഉപയോഗം, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ എന്നീ സംഭവങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെപ്പറ്റി വിശദീ കരിച്ചു. കരിമ്പന്‍കുന്ന് അങ്കണവാടിയില്‍ നടന്ന ക്ലാസില്‍ കുട്ടികളുടെ രക്ഷിതാക്കള്‍, അഗ്‌നിരക്ഷാനിലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പങ്കെടുത്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ വി. സുരേഷ് കുമാര്‍, പി.ആര്‍. രഞ്ജി ത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സിവില്‍ ഡിഫന്‍സിലെ മുഹമ്മദ് കാസിം, ലിജു ബിജു എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!