മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടന്നു. ചെറുകിട വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍, റോഡുകള്‍ കൈയ്യേറി യുള്ള തെരുവോരകച്ചവടം, വ്യാപാരമാന്ദ്യവും നിയമക്കുരുക്കുകളുംമൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് കണ്‍വെന്‍ഷന്‍ അവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരങ്ങളുമായി രംഗ ത്തിറങ്ങാനും തീരുമാനിച്ചു.
കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. കെ.വി.വി.ഇ.എസ്. ജില്ല ജന.സെക്രട്ടറി കെ.എ. ഹമീദ്, ജില്ല വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷമീര്‍ മണ്ണാര്‍ക്കാട്, മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു മൈക്രോടെക്, ജയശങ്കര്‍, കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ 14 യൂണിറ്റുകളില്‍ നിന്നുള്ള യൂത്ത് വിങ് പ്രതിനിധികള്‍ പങ്കെടുത്തു.യൂത്ത് വിങ് ഭാരവാഹികള്‍: ഉണ്ണി മണ്ണാര്‍ക്കാട് ( പ്രസിഡന്റ്.), യൂസഫ് ചോലയില്‍ (ജനറല്‍ സെക്രട്ടറി.), സജാദ് ഖാന്‍ എടത്തനാട്ടുകര (ട്രഷറര്‍)