അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിലെ ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലേക്ക് തുക കൈമാറി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. എടത്ത നാട്ടുകരയിലെ വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥി കളും ജി.ഒ.എച്ച്.എസ്.എസിലെ ആറു വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടൊരുങ്ങുന്നത്. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും സ്വരൂപിച്ച 26,563 രൂപയാണ് നിര്‍മാണ കമ്മിറ്റിക്ക് കൈമാറിയത്. പ്രിന്‍സിപ്പല്‍ എസ്. പ്രതിഭ, പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സി. മുഹമ്മദലി, വട്ടമണ്ണപ്പുറം സ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം. ഷാഹിന സലീം, ജി.ഒ.എച്ച്.എസ്. സീനിയര്‍ അസിസ്റ്റന്റ് സി.പി. മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍, എസ്.എം.സി അംഗം നാസര്‍ കാപ്പുങ്ങല്‍, അധ്യാപകരായ പി.പി. അബ്ദുല്‍ ലത്തീഫ്, കെ.ടി. സക്കീന, പി. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. എടത്തനാട്ടുകര ജി.എച്ച്. എസ്.എസിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ സമാഹരിച്ച 10,000 രൂപയും പദ്ധതിയിലേക്ക് മുന്‍പ് കൈമാറിയിരുന്നു.