പാലക്കാട്: കെഎസ്ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നിരത്തിൽ ഇറങ്ങും. മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷനാകും. സ്വിഫ്റ്റിന്റെ തനതുഫണ്ടി ൽനിന്നുള്ള തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 40 സീറ്റുള്ള ബസ് ഒന്നിന് 39.8 ലക്ഷം രൂപയാണ് വില. വൈഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക് ഒരു ജിബി നെറ്റ് സൗജന്യമാണ്. ചെറിയ നിരക്ക് നൽകിയാൽ കൂടുതൽ ഡാറ്റ അനുവദിക്കും.

എല്ലാ സീറ്റിലും മൊബൈൽ ചാർജർ സൗകര്യം, റീഡിങ് ലാമ്പുകൾ, കുപ്പിവെള്ളം വയ്ക്കാനുള്ള സൗകര്യം, മ്യൂസിക് സിസ്റ്റം, ടിവി, സൈഡ് കർട്ടനുകൾ, സീറ്റ് ബെൽറ്റു കൾ എന്നിവയുമുണ്ട്. പുഷ്ബാക്ക് സീറ്റാണ്. സൂപ്പർ ഫാസ്റ്റ് ബസിനേക്കാൾ കൂടുതലും നിലവിലുള്ള എസി ബസിനേക്കാൾ നിരക്ക് കുറവുമായിരിക്കും. ആദ്യഘട്ടത്തിൽ 10 ബസാണ് പുറത്തിറക്കുന്നത്.

യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം – കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്, പാലക്കാ ട് – തൃശൂർ റൂട്ടുകളിൽ എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് നടത്തും. ദേശീയപാത യുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എം സി റോഡിനാണ് മുൻഗണന നൽകുന്നത്. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗക ര്യങ്ങ ളും ഒരുക്കുക എന്നതാണ് എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിലൂടെ കെ എസ് ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!