മണ്ണാര്‍ക്കാട് : തിരൂര്‍ തുഞ്ചന്‍പറമ്പില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കേരള ജേര്‍ണലി സ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. പൊതുസമ്മേളനം കുറുക്കോളി മൊയ്തിന്‍ എം.എല്‍.എയും, പ്രതിനിധി സമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സുരേന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി വി.അബ്ദുറഹ്മാന്‍ ആശംസകള്‍ അറിയിച്ചു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബല്‍വീന്ദര്‍, മുന്‍ പ്രസിഡന്റും സ്റ്റിയറിങ് കമ്മിറ്റി മെമ്പറുമായ എസ്.എന്‍ സിന്‍ഹ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അന്‍വര്‍, സുഷമ പ്രകാശ്, ഖാദര്‍ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫര്‍ഷിന എന്നി വരെ ആദരിച്ചു. തമിഴ്‌നാട് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് പ്രസിഡന്റ് ഡി.എസ്.ആര്‍ സുഭാഷ്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീന്‍, താനൂര്‍ നഗരസഭാ ചെയര്‍മാന്‍ റഷീദ് മേര്യ, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വര്‍ക്കിങ് പ്രസിഡന്റ് പി.പി.അബ്ദുല്‍ റഹ്മാന്‍, ഐ.ജെ.യു നേതാ ക്കളായ പി.കെ രതീഷ്, ബെന്നിവര്‍ഗീസ്, ശിവശങ്കരപ്പിള്ള, കെ.ജെ.യു. വൈസ് പ്രസി ഡന്റ് സി.കെ നാസര്‍, ജില്ലാ പ്രസിഡന്റ് വി.കെ.റഷീദ്, വാസന്തി പ്രഭാകരന്‍, സീതാ വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ഷഹല്‍ കല്ലിങ്ങലിന്റെ ബബിള്‍ മാജിക് ഷോ നടന്നു.പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ജോസി തുമ്പാനത്ത് (പ്രസിഡന്റ്), എ.പി ഷഫീഖ് (ജനറല്‍ സെക്രട്ടറി), സി.എം സബീറലി (ട്രഷറര്‍).