മണ്ണാര്‍ക്കാട് : വജ്രാഭരണങ്ങളുടെ വിപുലമായ ശേഖരമൊരുക്കി പഴേരി ഗോള്‍ഡ് ആ ന്‍ഡ് ഡയമണ്ട്‌സ് മണ്ണാര്‍ക്കാട് ഷോറൂമില്‍ ഇസ ഡയമണ്ട് സെക്ഷന്‍ തുറന്നു. മൂവായിരം രൂപ മുതല്‍ ആരംഭിക്കുന്ന വജ്രാഭരണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കളക്ഷനാണ് ഇസാ ഡയമണ്ട്‌സിലുള്ളത്. മൈക്രോ ലെയ്റ്റ് വെയ്റ്റ് കളക്ഷനൊരുക്കിയുള്ള ഡിലൈറ്റ് സെ ക്ഷനിലും വൈവിധ്യമാര്‍ന്ന ആഭരണങ്ങളുണ്ട്. എക്‌സ്‌ക്ലൂസിവ് ഡയമണ്ട് സെക്ഷന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
പഴേരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. പി.അബ്ദുള്‍ കരീം അധ്യക്ഷനായി. ഡിലൈറ്റ് സെക്ഷന്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.
പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഡയറക്ടര്‍ പി.ബിനീഷ്, വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണിമ, സേവ് മണ്ണാര്‍ക്കട് ചെയര്‍ മാന്‍ ഫിറോസ് ബാബു, നിഷാന്ത് അസോസിയേറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിഷാന്ത് തോമസ്, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍, സെക്രട്ടറി ബിബിന്‍, എം.ഇ.എസ്. പാലക്കാട് ജില്ലാ ട്രഷറര്‍ അക്ബര്‍ ഫെയ്മസ്, ആള്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ നേതാവ് സന്തോഷ്, പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് മാര്‍ക്കറ്റിംഗ് ഹെഡ് ഡാനി തുടങ്ങി സമൂഹത്തിന്റെ നാനതുറകളില്‍ നിന്നും വിശിഷ്ട വ്യക്തികളും ഉപഭോക്താക്കളും, ബി.എന്‍.ഐ മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.