മണ്ണാര്‍ക്കാട് : കെ.ടി.എം. സ്‌കൂളിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ 28 ന് തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനംചെയ്യും. ഡിസംബര്‍ 29വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1949 ല്‍ മണ്ണാര്‍ക്കാട് നായര്‍ തറവാട്ടിലെ തത്തുണ്ണി മൂപ്പി ല്‍ നായരാണ് സ്‌കൂള്‍ സ്ഥാപിക്കുന്നത്. അന്നുമുതല്‍ അനവധി വിദ്യാര്‍ഥികള്‍ക്ക് അറി വുപകര്‍ന്ന വിദ്യാലയം നിരവധി അധ്യാപകരേയും പ്രദാനം ചെയ്തു. മുന്‍പ്, പാലക്കാടി നും പെരിന്തല്‍മണ്ണയ്ക്കും ഇടയില്‍ മണ്ണാര്‍ക്കാട്ടെ ഏക ഹൈസ്‌കൂളുമായിരുന്നു.
ബുധനാഴ്ച രാവിലെ 10.30ന് നടക്കുന്ന പരിപാടിയില്‍ സ്ഥാപക മാനേജരുടെ മകന്‍ ഡോ. പി. ശ്രീകുമാരന്‍ പതാക ഉയര്‍ത്തും. പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും സാമൂഹിക-സാംസ്‌കാരിക,വിദ്യാഭ്യാസ മേഖലയിലുള്ളവരും ജനപ്രതിനിധികളും പങ്കെടുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്ര മാറ്റിവെച്ചു. വയനാടിന് കൈത്താങ്ങാകാന്‍ അധ്യാപകരും വിദ്യാര്‍ഥികളും സ്വരൂപിച്ച സഹായനിധി ചടങ്ങില്‍ എം.പി.യ്ക്ക് കൈമാറും. ‘ ചെയര്‍ ചലഞ്ച് ‘ എന്ന പരിപാടിയ്ക്കും തുടക്കമിട്ടിട്ടുണ്ട്.
ഡിസംബറില്‍ ആദരണീയം പരിപാടി, വിദ്യാഭ്യാസ, സാംസ്‌കാരിക സമ്മേളനം, പൂര്‍വ വിദ്യാര്‍ഥി സംഗമം, ഗുരുവന്ദനം എന്നിവയും നടക്കും. സമാപന സമ്മേളനത്തില്‍ കലാ പരിപാടികളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം. പുരുഷോത്തമന്‍, പ്രധാനാധ്യാപകന്‍ എ.കെ. മനോജ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് കെ.വി. അമീര്‍, കെ.പി.എസ്. പയ്യനെടം, കെ.പി. രാമനാഥന്‍, കൃഷ്ണദാസ് കൃപ, വി.എസ്. ഗിരീഷ്, സക്കീര്‍ മുല്ലക്കല്‍ എന്നിവര്‍ പങ്കെടുത്തു.