മണ്ണാര്‍ക്കാട്: രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന സത്യസന്ധനായ മനുഷ്യനാണ് പി.കെ ശശിയെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യു ക്കേഷണല്‍ സൊസൈറ്റിക്ക് സംസ്ഥാനത്തെ മികച്ച സഹകരണ വിദ്യാഭ്യാസ സ്ഥാപന ത്തിനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയുള്ളവനും വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണ് പി.കെ ശശി. അദ്ദേ ഹം എന്റെ സഹോദരനാണ്. കൂടപ്പിറപ്പിനേക്കാള്‍ വലുതാണ്. തന്റെ മനസ്സിലാണ് അദ്ദേഹത്തിനുള്ള സ്ഥാനം. വാക്കുകള്‍കൊണ്ട് പറഞ്ഞാല്‍ തീരാത്ത ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഇത്രയും സ്നേഹനിധിയായ മനുഷ്യനെ താന്‍ കണ്ടിട്ടില്ല. നല്ലതു ചെയ്യുന്നവരെ തഴുകണം. അല്ലാത്തവരെ തട്ടിനീക്കണം. പി.കെ ശശിയെ ആക്രമിക്കു കയാണ്. ഇതിലെ സത്യം തിരിച്ചറിയണം. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുത്. അസത്യം പ്രവര്‍ത്തിക്കുന്നവര്‍ കരിഞ്ഞു ചാമ്പലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി കളില്‍ പതറാതെ അതിനെ മറികടക്കാനുള്ള ആര്‍ജവമാണ് കെ.ബി ഗണേഷ്‌കുമാറി ന്റേതെന്ന് ചടങ്ങില്‍ അധ്യക്ഷനായ കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ ശശിയും പറ ഞ്ഞു. അതിലദ്ദേഹം മാതൃകയാണ്. അദ്ദേഹത്തിന്റെ ജനുസിന്റെ ഗുണമാണത്. നിയ മസഭയിലാകുമ്പോഴും അല്ലാത്തസമയത്തും തങ്ങള്‍ തമ്മില്‍ വലിയ ബന്ധമാണുള്ളതെ ന്നും അദ്ദേഹം പറഞ്ഞു. ശരിയുടെയും സത്യത്തിന്റെയും മാര്‍ഗത്തെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്ന പ്രകൃതിനിയമം മറികടക്കാന്‍ ചരിത്രത്തില്‍ ഇന്നേവരെ ആര്‍ക്കു മായിട്ടില്ല. പ്രതിസന്ധികളില്‍ അവസരത്തിന്റെ മുത്തിനെ ഫലപ്രദമായി വിനിയോഗി ച്ചതാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, നഗരസഭാ കൗണ്‍സിലര്‍ രാധാകൃഷ്ണന്‍, സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ. കെ.എ കമ്മാപ്പ, പ്രിന്‍സിപ്പല്‍, പ്രൊഫ. ഡോ. ജോണ്‍ മാത്യു, ഡയറക്ടര്‍ പി. മനോ മോഹനന്‍, കെ.എ കരുണാകാരന്‍, ടി.എം അനുജന്‍, പി.കെ രാധാകൃഷ്ണന്‍, പി ബിന്ദു, ഷാഹിന, പ്രീത, സെക്രട്ടറി ഇന്‍ചാര്‍ജ് എം. അശ്വതി എന്നിവര്‍ സംസാരിച്ചു.