മണ്ണാര്‍ക്കാട് : ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ചു. തൃക്കള്ളൂര് കല്ലാം കുഴി പൊട്ടന് തൊടി വീട്ടില്‍ സത്താര്‍- സലീന ദമ്പതികളുടെ മകന് സല്‍മാനുല്‍ ഫാരിസാണ് (10) മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ ഇവരുടെ പഴയ വീട്ടിലാണ് സംഭവം. ഇപ്പോള്‍ താമസിക്കുന്ന പുതിയ വീടിനുതൊട്ടുസമീപമാണ് പഴയ വീടുമുള്ളത്. പുറത്തുകളിക്കുകയായിരുന്ന കുട്ടിയെ കുറച്ചുസമയം കാണാതായതോടെ വീട്ടുകാര്‍ പഴയ വീട്ടില്‍ ചെന്നുനോക്കിയപ്പോഴാണ് മുറിയില്‍ ഷോക്കേറ്റുവീണുകിടക്കുന്ന നില യില്‍ കണ്ടെത്തിയത്. മുറിയിലെ സ്വിച്ച് ബോര്‍ഡില്‍നിന്നും ഷോക്കേറ്റതാണെന്നാണ് വിവരം. പ്ലഗില്കുത്തിവെച്ചിരുന്നതെന്നു കരുതുന്ന വയര്‍ കുട്ടിയുടെ കൈയിലുണ്ടാ യിരുന്നു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പരിശോ ധിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തൃക്കള്ളൂര് ജി.എല്‍.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍; സഫ് വാന്‍, സെഫീല്, സ്വാലിഹ.