മണ്ണാര്‍ക്കാട്: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പ്രീ പ്രൈമറി വര്‍ണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. തെങ്കര ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. എസ്.എസ്.കെ സ്റ്റാര്‍സ് ഫണ്ടി ലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവിലാണ് വര്‍ണ്ണകൂടാരം നിര്‍മിച്ചത്. .എസ്.എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.എം.ആര്‍ മഹേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക നിര്‍മ്മല പി.കെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസി ഡന്റ് മുഹമ്മദ് ഉനൈസ്, ബ്ലോക്ക് മെമ്പര്‍ രമാ സുകുമാരന്‍, വാര്‍ഡ് മെമ്പര്‍ സന്ധ്യാ ഷിബു, പ്രിന്‍സിപ്പല്‍ കെ.ബിന്ദു, ബി.പി.സി കെ.മുഹമ്മദാലി, ട്രെയിനര്‍മാരായ അബ്ബാ സ്, സുകുമാരന്‍ എസ്.എം.സി ചെയര്‍മാന്‍ ശിവദാസന്‍, അധ്യാപകരായ കെ.ബഷീര്‍, സജിത, സന്ധ്യ, രമ്യ രാമനാഥന്‍, സബീന, പുഷ്പലത സംസാരിച്ചു. ചടങ്ങില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രതീഷിനെയും സഹപ്രവര്‍ത്തകരെയും മെമെന്റോ നല്‍കി ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!