പാലക്കാട്: പാലക്കാട് ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക് ക്ലബ്ബിന്റെ 31-ാം വാര്‍ഷികം ആഘോഷിച്ചു. മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി തുഷാര്‍ മുഖ്യാതിഥിയായി. ചരിത്രത്തി ന്റേയും സംസ്‌കാരത്തിന്റെയും ശേഷിപ്പുകളായ സ്റ്റാമ്പുകളും നാണയങ്ങളും വരും തലമുറക്കായി കാത്തുസൂക്ഷിക്കുന്നതില്‍ ഫിലാറ്റലിക് ക്ലബ്ബുകളുടെ പങ്ക് നിസ്തുലമാ ണെന്നും വിദ്യാര്‍ഥികളും ചരിത്രാന്വേഷികളും ഫിലാറ്റലിക് ക്ലബ്ബുകളുടെ സേവനം വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നും വാര്‍ഷിക യോഗം അഭിപ്രായപ്പെട്ടു. ‘പഴയ നാണയങ്ങള്‍,കറന്‍സികള്‍’ വിഷയത്തില്‍ കോയമ്പത്തൂര്‍ ശെല്‍വരാജനും ‘പുരാവ സ്തുക്കളുടെ സത്യാവസ്ഥകള്‍’ സംബന്ധിച്ച് ചാണയില്‍ രാജഗോപാല്‍ പ്രഭാഷണം നട ത്തി. പി.തങ്കപ്പന്‍, കെ.എ.രാധാകൃഷ്ണന്‍, തേങ്കുറുശ്ശി രഘുകുമാര്‍, വി.വിജയന്‍ തുടങ്ങിയ വര്‍ സംസാരിച്ചു. തുടര്‍ന്ന് സ്റ്റാമ്പ്,നാണയങ്ങള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശന വും കൈമാറ്റവും നടന്നു. ഭാരവാഹികളായി പി.തങ്കപ്പന്‍ മാങ്കുറുശ്ശി (പ്രസിഡന്റ്), കെ. എ. രാധാകൃഷ്ണന്‍ തേങ്കുറുശ്ശി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച പാലക്കാട് ഹോട്ടല്‍ കൈരളി ഹാളില്‍ നടക്കുന്ന ക്ലബ്ബ് യോഗ ത്തില്‍ സ്റ്റാമ്പ്, നാണയ, പുരാവസ്തു ശേഖരണത്തില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.