മണ്ണാര്‍ക്കാട് : വ്യായാമ ഉപകരണം നന്നാക്കാനെത്തി വീട്ടില്‍ നിന്നും 20ലക്ഷം രൂപ കവ ര്‍ന്നെന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കുമുറി ആമ്പല്ലൂര്‍ ഉടുവള്ളി വീട്ടില്‍ യു.ആര്‍ സുനിലി (53)നെയാണ് മണ്ണാര്‍ക്കാട് എസ്.ഐ. അജാസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. തെങ്കര മണലടി മുണ്ടോടന്‍ ഷെരീഫി ന്റെ വീ ട്ടില്‍ നിന്നാണ് പണം നഷ്ടമായത്. വീടിന്റെ മുകള്‍നിലയില്‍ സ്ഥാപിച്ചിരുന്ന വ്യായാമ ഉപകരണം നന്നാക്കുന്നതിനായി എത്തിയവര്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെ ന്ന് പറഞ്ഞ് പുറത്ത് പോവുകയും ഏറെ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെ സംശയം തോന്നി വീട്ടുടമ അലമാര പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതറിയുന്നത്. തുടര്‍ന്ന് ഷെരീഫ് നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരം ഭിക്കുക യായിരുന്നു.
രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ ദേശപ്രകാരമാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ അഷ്റഫ്, സിവില്‍ പൊലിസ് ഓഫിസര്‍ റംഷാദ് എന്നി വരും അന്വേഷണസംഘത്തിലുണ്ടായിരുന്നു, കേസില്‍ പിടിയിലാകാനുള്ള മറ്റൊരാ ള്‍ക്കായി അന്വേഷണം നടന്നുവരുന്നതായി പൊലിസ് അറിയിച്ചു.